കോഴിക്കോട്: സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹ മരണത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. 1998 നവംബര്‍ 20നാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ (21) മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസാണ് വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ബന്ധുക്കള്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈകോടതി ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. ഇതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം. ശരീരത്തില്‍ മുറിവുള്ളതായും രക്തം വാര്‍ന്നിരുന്നതായും സൂചിപ്പിച്ചിരുന്നു.
ഇരുപത് വര്‍ഷം മുന്‍പാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടേത് മുങ്ങിമരമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം നിഗമനമെങ്കിലും ഏറെ നിര്‍ണ്ണായകമായ കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നെന്നും, രക്തം വാര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
read also: കുറ്റിപ്പുറത്ത് വഴിയാത്രക്കാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഇതോടെ ദുരൂഹത സംശയിച്ച് നല്കിയ പരാതിയിലാണ് ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ പിന്നീട് ആത്മഹത്യയെന്ന് വിധിയെഴുതുകയായിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ജീവനൊടുക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നുമാണ് കുടുംബം അന്ന് പറഞ്ഞത്. സിസ്റ്റര്‍ ജ്യോതിസിെന്റ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്. ഡി.ജി.പി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ ക്രൈംബ്രാഞ്ച് വീണ്ടും ചിലരുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.
Post Your Comments