Latest NewsKeralaNewsEntertainment

ശ്രീകൃഷ്ണ ഭഗവാന്റെ പടം പോസ്റ്റ് ചെയ്യും, അതെന്റെ മതമോ രാഷ്ട്രീയമോ അല്ല; മായ മേനോൻ

ഞാൻ സെറ്റിൽ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്കു രാഷ്ട്രീയമില്ല.

മായാനദി, എബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് മായ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ മായ മേനോൻ തന്നെ പലരും സംഘി എന്ന് വിളിക്കുന്നതിനെക്കുറിച്ചു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.

”സംഘിയെന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഞാൻ സെറ്റിൽ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്കു രാഷ്ട്രീയമില്ല. പക്ഷെ അഭിപ്രായങ്ങളുണ്ട്.അതു സാമൂഹിക മാധ്യമങ്ങളിൽ പറയുകയും ചെയ്യും. ഒരു നടി അതു ചെയ്യുന്നതു പലർക്കും പെട്ടെന്നു ദഹിക്കുന്നില്ല. കാണുമ്പോൾ ചിരിച്ചു ലോഹ്യം പറയുന്നവർപോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും. സ്ത്രീകൾ അഭിനയിക്കുന്നതും രാഷ്ട്രീയം പറയുന്നതുമെല്ലാം നമുക്കിപ്പോഴും മനസുകൊണ്ടു സ്വീകരിക്കാനാകുന്നില്ല.”

സോഷ്യൽ മീഡിയയിൽ തനിക്ക് ശരിയെന്നു തോന്നുന്നതു പറയുകതന്നെ ചെയ്യുമെന്ന നിലപാട് നടി വ്യക്തമാക്കി. ഇതിനെതിരെ വരുന്ന കമന്റുകൾ ആദ്യം വേദനിപ്പിച്ചുവെന്നും താരം പറഞ്ഞു. ” ഞാൻ തുടർച്ചയായി ശ്രീകൃഷ്ണ ഭഗവാന്റെ പടം പോസ്റ്റ് ചെയ്യും. അതെന്റെ മതമോ രാഷ്ട്രീയമോ അല്ല. അതെന്റെ ഭക്തിയാണ്. ഞാൻ വലിയ ശ്രീകൃഷ്ണ ഭക്തയാണ്.അതുപോലും പലരും തെറ്റിദ്ധരിക്കുന്നു.ഭക്തിയില്ലാതെ എങ്ങനെയാണ് എനിക്കു ജീവിക്കാനാകുക.” മായ ചോദിക്കുന്നു

 

shortlink

Post Your Comments


Back to top button