KeralaLatest NewsNewsEntertainment

പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രസാദവുമായാണ് അനന്യ വീട്ടില്‍ വന്നത്; കൃഷ്ണകുമാറിനെതിരെ വിമര്‍ശനം

അനന്യ കൃഷ്ണകുമാറിന്റെ ബന്ധുവാണോ എന്ന അന്വേഷണമാണ് ചിലര്‍ നടത്തുന്നത്. അല്ല എന്ന ഉത്തരവും താരം നല്‍കിയിട്ടുണ്ട്.

ബിജെപിയോടുള്ള തന്റെ ആഭിമുഖ്യം തുറന്നു പറഞ്ഞത് മുതൽ നടന്‍ കൃഷ്ണകുമാർ വാർത്തകളിൽ ഇടം നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ താരം ബിജെപിയ്ക്ക് വേണ്ടി സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളും അഭിപ്രായങ്ങളും വളരെപ്പെട്ടന്ന് തന്നെ ആരാധക ശ്രദ്ധനേടാറുണ്ട്. നടി അനന്യയും സഹോദരനും നടനുമായ അര്‍ജ്ജുന്‍ ഗോപാലും തങ്ങളുടെ വീട്ടിലെത്തിയ സന്തോഷമാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

‘ഇന്നലെ അനന്യയും, അര്‍ജുനും വീട്ടില്‍ വന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രസാദവുമായി ആണ് വീട്ടില്‍ വന്നത്’ എന്നു ചിത്രത്തിനൊപ്പം താരം കുറിച്ചു. എന്നാൽ താരത്തിനെതിരെ വിമർശനം ഉയർത്തുകയാണ് ചിലർ.

ഈ വിശേഷവും മതത്തോട് ചേര്‍ത്തുവച്ചു എന്നാണ് കൃഷ്ണകുമാറിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ‘അങ്ങനെ ആ സന്ദര്‍ശനവും മതത്തിനോട് ചേര്‍ത്തു’ എന്ന വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഈ കമന്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

അനന്യ കൃഷ്ണകുമാറിന്റെ ബന്ധുവാണോ എന്ന അന്വേഷണമാണ് ചിലര്‍ നടത്തുന്നത്. അല്ല എന്ന ഉത്തരവും താരം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button