Latest NewsIndiaNews

കോവിഡ് വകഭേദം ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് മാര്‍ഗരേഖയുമായി കേന്ദ്രം

നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ തുടരണം

ന്യൂഡല്‍ഹി : കോവിഡ് വൈറസ് വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് രാജ്യം. കേന്ദ്ര ആരോഗ്യമന്ത്രാലയം വിദേശത്ത് നിന്നു വരുന്നവര്‍ക്കായി ചൊവ്വാഴ്ച പുതിയ മാര്‍ഗരേഖ പുറത്തിറക്കി. യുകെയില്‍ നിന്നോ യുകെ വഴിയോ യാത്ര ചെയ്ത് ഈ മാസം 21-നും 23-നുമിടയ്ക്ക് ഇന്ത്യയില്‍ എത്തുന്നവരെ ആര്‍.ടി.-പി.സി.ആര്‍  പരിശോധനയ്ക്കു വിധേയരാക്കണം. ഇവരുടെ ഫലം പോസിറ്റീവാണെങ്കില്‍ അവരെ  ക്വാറന്റീനിലാക്കുകയും ജനിതക അടിസ്ഥാനത്തിലുള്ള ആര്‍.ടി.-പി.സി.ആര്‍. പരിശോധന നടത്തുകയും വേണം. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ തുടരണം.

യുകെയില്‍ നിന്നോ യുകെ വഴിയോ യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് ഇന്ത്യയില്‍ ഇപ്പോഴുള്ള വൈറസാണ് കണ്ടെത്തുന്നതെങ്കില്‍ അവര്‍ക്ക് സാധാരണ നിലയിലുള്ള ചികിത്സ നല്‍കാം. നവംബര്‍ 25-നും ഡിസംബര്‍ 8നും ഇടയില്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ടുള്ളവരെ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ ബന്ധപ്പെടും. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ആര്‍.ടി.-പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാവണം.

ഡിസംബര്‍ 9നും 23-നുമിടയിലെത്തിയവരെ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ 14 ദിവസം ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കും. ഡിസംബര്‍ 21-നും 23-നുമിടയില്‍ വിദേശത്തു നിന്നെത്തി കോവിഡ് പോസിറ്റീവായ യാത്രക്കാരുമായി സമ്പര്‍ക്കം വന്ന എല്ലാവരും ക്വാറന്റീനില്‍ പോകണം. പോസിറ്റീവായവര്‍ക്കൊപ്പം വിമാനത്തില്‍ അതേനിരയിലുള്ള സീറ്റിലും മുന്നിലെയും പിന്നിലെയും മൂന്നു നിരകളിലും ഇരുന്നവരാണ് ക്വാറന്റീനില്‍ പോകേണ്ടത്. യു.കെ.യില്‍ നിന്നു വരുന്നവരുടെ വിവരങ്ങള്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button