ന്യൂഡല്‍ഹി : ദീപാവലിയോടനുബന്ധിച്ചു നടന്ന ലക്ഷ്മീ പൂജ നടത്തുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ചെലവാക്കിയത് ആറു കോടി രൂപ. ആക്ടിവിസ്റ്റ് സാകേത് ഗോഖ്ലെ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലൂടെയാണ് വിവരം പുറത്തായത്. ഓരോ മിനിറ്റിലും 20 ലക്ഷം എന്ന നിരക്കില്‍ ആറ് കോടി രൂപയാണ് കെജ്രിവാള് ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡല്‍ഹി സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് നല്കിയ വിവരാവകാശ അപേക്ഷയിലൂടെയാണ് വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍, ലക്ഷ്മീ പൂജ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിശദീകരണം. അരവിന്ദ് കെജ്രിവാള് കഴിഞ്ഞ നവംബര്‍ 14നാണ് ലക്ഷ്മീ പൂജ നടത്തിയത്. പരിപാടിയുടെ ലൈവ് ടെലകാസ്റ്റും ഉണ്ടായിരുന്നു. അക്ഷര്‍ധാം ക്ഷേത്രത്തില്‍ നടന്ന മെഗാ പരിപാടിയില്‍ മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ലക്ഷ്മീ പൂജയില്‍ പങ്കെടുക്കണമെന്നും വായു മലിനീകരണം പരിഗണിച്ച് ആരും പടക്കം പൊട്ടിക്കരുതെന്നും കെജ്രിവാള് ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ശമ്പളമില്ലാതെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുമ്പോഴാണ് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതെന്ന് സാകേത് ഗോഖ്ലെ പറഞ്ഞു.
Post Your Comments