Latest NewsKeralaNews

കേരളത്തിലെ കൃഷിക്കും കർഷകർക്കും എന്താണ് പ്രശ്നമെന്ന് അറിയാൻ താല്പര്യമുണ്ട് :ഗവർണർ

ഏത് അടിയന്തര സാഹചര്യത്തെയാണ് കേരളത്തിലെ കർഷകർ നേരിടുന്നത്,അതിനായി സംസ്ഥാന സർക്കാർ എന്ത് ചെയ്തു

തിരുവനന്തപുരം: പാർലമെൻ്റിലെ ഇരുസഭക്കളും ചേർന്ന് പാസാക്കിയ മൂന്ന് കർഷക നിയമങ്ങൾ ചർച്ച ചെയ്യാൻ തിടുക്കപ്പെട്ട് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ കേരളത്തിലെ കൃഷിക്കും കർഷകർക്കും എന്താണ് പ്രശ്നം? എന്നാണ് ഗവർണർ സംസ്ഥാന സർക്കാറിനോട് വിശദീകരണം ചോദിച്ചത് എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Also related: ‘ഇത് ബനാന റിപബ്ലിക്കല്ല’; കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പിണറായി സർക്കാർ

ഏത് അടിയന്തര സാഹചര്യത്തെയാണ് കേരളത്തിലെ കർഷകർ നേരിടുന്നത് എന്ന് സർക്കാരിനോട് വിശദീകരണം ചോദിച്ച ഗവർണർ, അതിനായി സംസ്ഥാന സർക്കാർ എന്ത് ചെയ്തു എന്ന കടുത്ത ഭാഷയിലാണ് സർക്കാറിനോട് വിശദീകരണം ചോദിച്ചത് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Also related: ഗവര്‍ണര്‍ തടഞ്ഞെങ്കിലും സര്‍ക്കാര്‍ പാസാക്കും; കര്‍ഷക നിയമത്തിനെതിരായ പ്രമേയം ജനുവരി എട്ടിന്  

കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജനുവരി 8 ന് സഭ ചേരാനാണ് ഗവർണറോട് സർക്കാർ അനുമതി തേടിയത്. ഗവർണർ അതിന് അനുമതി നൽകുകയും അതിനു ശേഷം ഈ മാസം 23 ന് പ്രേത്യേക സമ്മേളനം ചേരാൻ വീണ്ടും അനുമതി തേടിയതിനെതിരെയാണ് ഗവർണർ വിശദീകരണം ചോദിച്ചിരിക്കുന്നത്. ജനുവരിയിൽ സഭ ചേരാനിരിക്കെ 23 ന് സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ല എന്ന നിലപാടിലാണ് ഗവർണർ .

shortlink

Related Articles

Post Your Comments

Related Articles


Back to top button