കോട്ടയം: സിസ്റ്റര്‍ അഭയയ്ക്ക് നീതിലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അഭയയുടെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ. അഭയയുടേത് ആത്മഹത്യയെന്ന ലോക്കല്‍ പൊലീസിന്‍റെ കണ്ടെത്തല്‍ തള്ളുന്ന ത്രേസ്യാമ്മ മൊഴിനല്‍കാതിരിക്കാന്‍ ഭീഷണികള്‍ നേരിട്ടതായി വെളിപ്പെടുത്തുന്നു. അഭയയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായും ത്രേസ്യാമ്മ വെളിപ്പെടുത്തി. അഭയ കൊലപ്പെട്ട ശേഷമുള്ള പ്രതികളുടെ പ്രവര്‍ത്തങ്ങളാണ് സംശയമുണ്ടാക്കിയതെന്നും ത്രേസ്യാമ്മ പറഞ്ഞു.
വിവിധ അന്വേഷണ ഏജന്‍സികള്‍ വരുമ്പോള്‍ പ്രതികള്‍ക്ക് വെപ്രാളമായിരുന്നു. അഭയയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ കോളജ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് പ്രതികള്‍ എഴുന്നേറ്റു പോകുമായിരുന്നു.ബിസിഎം കോളജിലെ മലയാളം അധ്യാപികയായിരുന്നു പ്രഫസര്‍ ത്രേസ്യാമ്മ. സിസ്റ്റര്‍ അഭയ ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാള്‍. അഭയയുടെ മരണം അറിഞ്ഞ് കോണ്‍വന്‍റില്‍ ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തില്‍ ടീച്ചറുമുണ്ട്. ഫാ. ജോസ് പുതൃക്കയിലും ഇതേസമയം കോണ്‍വന്‍റിലുണ്ടായിരുന്നതായി ടീച്ചര്‍ ഓര്‍ക്കുന്നു.
കിണറ്റിന്‍റെ കരയില്‍ കിടത്തിയിരുന്ന അഭയയുടെ മൃതദേഹം മൂടിയിട്ടിരുന്ന ഷീറ്റ് മാറ്റി കാണിച്ചുതന്നത് ഫാ. ജോസ് പൂതൃക്കയാണ്. അഭയയുടെ മുഖത്ത് മുറിവ് കണ്ടതായും ത്രേസ്യാമ്മ പറഞ്ഞു. അഭയ ആത്മഹത്യ പ്രവണത കാണിച്ചിരുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണ്. ഇത്തരത്തില്‍ നുണകള്‍ സൃഷ്ടിക്കാന്‍ അവര്‍ മിടുക്കരാണെനന്നും പ്രഫ. ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
read also: അഭയയ്ക്ക് നീതി; പ്രതികൾ കുറ്റക്കാരെന്ന് കോടതി, വിധി 28 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ
133 സാക്ഷികളുണ്ടായിരുന്ന കേസിലെ ഭൂരിഭാഗം പേരും മൊഴിമാറ്റിയപ്പോള്‍ ത്രേസ്യാമ്മ സഹപ്രവര്‍ത്തകര്‍ കൂടിയായ പ്രതികള്‍ക്കെതിരായ മൊഴിയില്‍ ഉറച്ചു നിന്നു. ഭീഷണികള്‍ പലവിധമുണ്ടായെങ്കിലും പിന്‍മാറിയില്ല. ജോലിയില്‍ നിന്ന് വിരമിച്ച ത്രേസ്യാമ്മ കോട്ടയം മാഞ്ഞൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്.
Post Your Comments