Latest NewsNewsIndiaInternational

സ്പുട്നിക് വി വാക്സിന്‍ നിര്‍മ്മാണം ; ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് റഷ്യ

കോവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിനായി ഇന്ത്യയുമായി ചേര്‍ന്ന് കഠിന പ്രയത്നമാണ് നടത്തുന്നത്

മോസ്‌കോ : കൊറോണ വാക്സിനായ സ്പുട്നിക് വിയുടെ നിര്‍മ്മാണത്തിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റഷ്യന്‍ അംബാസിഡര്‍ നിക്കോളായ് കുഡാഷെവ്. ഡോ.റെഡ്ഡീസ് ലബോറട്ടറിയില്‍ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിനായി ഇന്ത്യയുമായി ചേര്‍ന്ന് കഠിന പ്രയത്നമാണ് നടത്തുന്നത്. ഇപ്പോഴിതാ ഇരു രാജ്യങ്ങളും ലോകരാജ്യങ്ങള്‍ക്കുള്ള വാക്സിന്‍ നിര്‍മ്മാണത്തിനായും കൈകോര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ലോകാരോഗ്യ സംഘടനയും ബ്രിക്സും ഉള്‍പ്പെടെ അന്താരാഷ്ട്ര രംഗത്തെ ഏകോപനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19ല്‍ നിന്ന് സംരക്ഷണം നല്‍കുന്നതില്‍ സ്പുട്നിക് വി വാക്‌സിന്‍ ഷോട്ട് 92% ഫലപ്രദമാണെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ” 2021ല്‍ റഷ്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” – ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് മുമ്പ് പറഞ്ഞിരുന്നു. ആഗോള വിശകലനത്തോടെ ഈ വിവരങ്ങള്‍ ഒരു മെഡിക്കല്‍ ജേണലില്‍ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button