മോസ്‌കോ : യൂറോപ്പില്‍ കാണപ്പെടുന്ന പുതിയ കൊറോണ വൈറസിനെതിരെ സ്പുട്‌നിക് വി പ്രതിരോധിക്കുമെന്ന് വാക്സിന്‍ നിര്‍മ്മാണത്തിന്റെ സഹ സ്ഥാപനമായ റഷ്യന്‍ ഡയറക്റ്റ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) കിറില്‍ ഡിമിട്രീവ് പറഞ്ഞു.
കോവിഡ് -19ന്റെ ജനതിക മാറ്റം നേരിടാന്‍ മറ്റൊരു വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ അസ്ട്രാസെനെക്കയുമായി സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് കൊവിഡ്-19 വൈറസിനെതിരെ ആദ്യമായി രജിസ്റ്റര്‍ ചെയ്ത വാക്‌സിനാണ് സ്പുട്‌നിക്-5. നേരത്തെ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടും സ്പുട്‌നിക് വാക്‌സിന്‍ ഫലപ്രാപ്തി ആവര്‍ത്തിച്ചിട്ടുണ്ടെന്ന് റഷ്യ പറയുന്നു.
ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ വൈറസ് ടാസ്‌ക് ഫോഴ്‌സ് എന്തു നടപടിയും സ്വീകരിക്കാന്‍ സജ്ജമാണെന്നും കിറില്‍ ഡിമിട്രീവ് കൂട്ടിച്ചേര്‍ത്തു. ഇരുപതോളം വകഭേദങ്ങളാണ് ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്ന വൈറസിനുള്ളത്. എന്നാല്‍, ലോകത്ത് ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന വാക്‌സിനുകള്‍ക്ക് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകന്‍ മുഗെ സെവിക് വ്യക്തമാക്കി.
Post Your Comments