News

നൈക ഓണ്‍-ട്രെന്‍ഡ് സ്റ്റോര്‍ ഇനി തൃശൂരിലും

രാജ്യത്തെ മുന്‍നിര ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ നൈകയുടെ ഓണ്‍-ട്രെന്‍ഡ് സ്റ്റോര്‍ ഇനി തൃശൂരിലും. തൃശൂര്‍ ശോഭ സിറ്റി മാളിലാണ് ഓണ്‍-ട്രെന്‍ഡ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ നൈക സ്റ്റോറുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കൊച്ചിയില്‍ ലുലു മാളിലുള്ള ഓണ്‍-ട്രെന്‍ഡ് സ്റ്റോറും തിരുവനന്തപുരത്തെ നൈക ബ്യൂട്ടി എക്‌സ്‌ക്ലൂസീവ് കിയോസ്‌കുമാണ് മറ്റ് രണ്ട് കേന്ദ്രങ്ങള്‍. രാജ്യത്തെ മുപ്പത്തി രണ്ടാമത് നൈക ഓണ്‍ ട്രെന്‍ഡ് സ്റ്റോറാണ് തൃശൂരിലേത്.

Read Also : രാജ്യത്ത് മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമവുമായി മമതാ ബാനര്‍ജി

എസ്റ്റീ ലോഡര്‍, ക്ലിനിക്, ബോബി ബ്രൗണ്‍, സ്മാഷ്‌ബോക്‌സ്, ഹുഡ ബ്യൂട്ടി, നൈക കോസ്‌മെറ്റിക്‌സ്, നൈക നാച്വറല്‍സ്, കേ ബ്യൂട്ടി, ലൈം ക്രൈം, ടോണിമോളി, ദി ഫെയ്‌സ് ഷോപ്പ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ ലഭ്യമാണ്. മേക്കപ്പിന്റെ കാര്യത്തില്‍ പരിചയ സമ്പന്നര്‍ മുതല്‍ തുടക്കക്കാര്‍ വരെ മുഴുവന്‍ സൗന്ദര്യാസ്വാദകരുടേയും മനം കവരുന്ന ഉത്പന്നങ്ങളും ബ്രാന്‍ഡുകളുമാണ് നൈകയില്‍ ഉള്ളത്. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്കു പുറമേ ഇന്ത്യന്‍ ബ്രാന്‍ഡുകളും ഇവിടെ ലഭിക്കും. ഇയര്‍ എന്‍ഡ് പര്‍ച്ചേസ് ആഘോഷപൂര്‍ണമാക്കി സീസണിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ സ്വന്തമാക്കാം. 2000 രൂപയ്ക്ക് മുകളിലുളള എല്ലാ പര്‍ച്ചേസിനും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

‘യുവര്‍ സേഫ്റ്റി, ഔവര്‍ പാഷന്‍’ എന്ന വാഗ്ദാനത്തോടെ ഷോപ്പിംഗ് അനുഭവം സമ്പര്‍ക്കരഹിതവും കഴിയുന്നത്ര സുരക്ഷിതവുമാക്കാന്‍ ആവശ്യമായ നടപടികളെല്ലാം നൈക കൈക്കൊണ്ടിട്ടുണ്ട്. നിശ്ചിത സമയം ഇടവിട്ടുള്ള ഫ്യൂമിഗേഷന്‍, ഡീപ് ക്ലീനിംഗ്, സ്റ്റോറില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി കസ്റ്റമേഴ്‌സിനുള്ള ഹാന്‍ഡ് സാനിറ്റൈസേഷന്‍, താപനില പരിശോധന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിശ്ചിത എണ്ണം ജീവനക്കാരേയും കസ്റ്റമേഴ്‌സിനേയും മാത്രം പ്രവേശിപ്പിച്ച് സാമൂഹിക അകലവും ഉറപ്പുവരുത്തുന്നുണ്ട്.

തൃശൂരിന്റ സാംസ്‌കാരിക പെരുമ കൗതുകം പകരുന്നതാണെന്നും ഇവിടെയുള്ള ഉപയോക്താക്കള്‍ക്ക് സവിശേഷമായ സൗന്ദര്യാനുഭവം പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമെന്നും നൈക റീറ്റെയ്ല്‍ സിഇഒ അന്‍ചിത് നയ്യാര്‍ അഭിപ്രായപ്പെട്ടു. ‘ബ്യൂട്ടി, സ്‌കിന്‍ കെയര്‍ ശ്രേണിയില്‍ ഏറ്റവും മികച്ചതും മുന്‍നിരയില്‍ നില്‍ക്കുന്നതുമായ ഉത്പന്നങ്ങളാണ് നൈകയിലൂടെ കാഴ്ച വെയ്ക്കുന്നത്. തൃശൂരിലേക്ക് കൂടി ഇത് വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഉപയോക്താക്കളുടെ സംതൃപ്തിക്കും സുരക്ഷയ്ക്കും മുന്തിയ പരിഗണന നല്‍കുന്നതിനൊപ്പം ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ശുചിത്വ പ്രോട്ടോക്കോളുകളും ഞങ്ങള്‍ നടപ്പാക്കിയിട്ടുണ്ട് ‘- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button