ന്യൂഡല്‍ഹി: ഇന്ത്യയെ ഭീതിയിലാഴ്ത്തി ലണ്ടനില്‍ നിന്ന് എത്തിയവര്‍ക്ക് പ്രസരണ ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി എത്തിയ യാത്രക്കാരും കാബിന്‍ ക്രൂവും ഉള്‍പ്പടെയുള്ള 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
Read Also : കോവിഡ് വാക്സിന്‍റെ ആദ്യ ബാച്ച് തിങ്കളാഴ്‍ച എത്തുന്നു…!
രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാമ്പിള്‍ നാഷനല്‍ സെന്റര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ബ്രിട്ടനില്‍ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്.
അര്‍ദ്ധരാത്രി മുതല്‍ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തിലാക്കിയിരുന്നു.വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ അറിയിച്ചിരുന്നു.
Post Your Comments