ലണ്ടൻ : കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച ബ്രിട്ടണിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന.പുതിയ കൊറോണ വൈറസ് കൂടുതൽ മാരകമാണെന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
നിലവിലെ സ്ഥിതി നമ്മുടെ നിയന്ത്രണത്തിന് അതീതമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി ചീഫ് മൈക്കൽ റയാൻ വ്യക്തമാക്കി. എങ്കിലും കാര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ലോക്ഡൌൺ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈറസിൻറെ പുതിയ രൂപത്തെ നേരിടാൻ സർക്കാർ പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ബ്രിട്ടൻ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
Post Your Comments