Latest NewsNewsIndia

അറുപതോളം കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി

ഗുവാഹട്ടി : അസമിൽ വിവിധ സംഘടനയിൽപ്പെട്ട 64 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മുൻപാകെ ആയുധങ്ങളുമായി എത്തിയാണ് ഭീകരർ കീഴടങ്ങിയത്.

Read Also : 28 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സിസ്റ്റര്‍ അഭയ കേസില്‍ വിധി ഇന്ന്

ഉൽഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) യിൽ നിന്നുള്ള 18 ഉം യുണൈറ്റഡ് പീപ്പിൾസ് റെവല്യൂഷണറി ഫ്രണ്ടിൽ നിന്നുള്ള 38 ഉം ഭീകരരാണ് കീഴടങ്ങിയത്. ഇവർക്ക് പുറമേ ദിമാസ നാഷണൽ ലിബറേഷൻ ആർമിയിലെ 13 ഭീകരരും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.

കീഴടങ്ങിയ ഭീകരരെ സോനോവാൾ സ്വാഗതം ചെയ്തു. സമാധാനമില്ലാതെ പുരോഗതി സാദ്ധ്യമല്ലെന്ന് സോനോവാൾ പറഞ്ഞു. വിദ്വേഷം നിറഞ്ഞ മനസ്സുള്ളവർക്ക് സമാധാനമായി ജീവിക്കുക സാദ്ധ്യമല്ല. അതിനാൽ ഇത്തക്കാരെ മുഖ്യധാരയിൽ എത്തിക്കാൻ കുടുംബവും സമൂഹവും രംഗത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button