സുപ്രധാന നീക്കവുമായി സൗദി അറേബ്യ. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം വീണ്ടും നിർത്തിവെച്ച് സൗദി അറേബ്യ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുൻകരുതലുകൾ ഇപ്പോഴേ സ്വീകരിച്ചു തുടങ്ങി.
ഇതിന്റെ ഭാഗമായി കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് പ്രധാനമെന്നും ആയതിനാൽ ഇത്തരമൊരു തീരുമാനം ധൃതിയിൽ കൈക്കൊള്ളേണ്ടി വന്നുവെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Also Read: പാഠപുസ്തകങ്ങളിൽ നിന്ന് ഇസ്രായേൽ വിരുദ്ധ പാഠഭാഗങ്ങൾ ഒഴിവാക്കി സൗദി, ഇസ്രയേലിനോട് അനുനയമെന്ന് സൂചന
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്കാണ് അടയ്ക്കുക. ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം ക്വാറന്റീനിന്‍ കഴിയണം. ഇവര്‍ ഓരോ അഞ്ചുദിവസവും കോവിഡ് പരിശോധന നടത്തണം. ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിനനുസരിച്ച് യാത്രാ സൗകര്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments