കോവിഡ് വാക്‌സിനെത്തിയ ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദ്വിദിന സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. കൊവിഡ് വാക്സിൻ വന്നശേഷം രാജ്യത്ത് പൗരത്വനിയമം നടപ്പാക്കാനാണ് തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കി.
നിയമം നടപ്പിലാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. എന്നാൽ, ആ സമയത്താണ് രാജ്യത്തെ പ്രതിസന്ധിയിലാക്കി കൊവിഡ് വന്നത്. ഇതോടെ നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമാക്കാൻ സാധിച്ചില്ല. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയെന്നും അമിത് ഷാ പറഞ്ഞു.
Also Read: പിണാറായി വിജയന്‍റേത് അന്ന് ഗുജറാത്തില്‍ അമിത് ഷാ പ്രയോഗിച്ച അതേ തന്ത്രം ; വിമർശനവുമായി പികെ ഫിറോസ്
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിഎഎ നിയമചട്ടങ്ങള്‍ കൊണ്ടുവരുത്തതില്‍ തടസ്സമുണ്ടെന്നും കൊവിഡിനെതിരായ വാക്‌സിന്‍ എത്തിയതിനു ശേഷം നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. രോഗവ്യാപനം കുറയ്ക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം.
ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നതായും അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments