
തൃശൂര്‍: കേരള കൃഷി വകുപ്പ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളശ്രീ ആനുവല്‍ ഫെസ്റ്റ് 22ന് ആരംഭിക്കും. തൃശൂര്‍ ചെമ്ബുക്കാവ് കാര്‍ഷിക സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പര്‍ ബസാറിലാണ് ഫെസ്റ്റ്. ചൊവ്വാഴ്ച രാവിലെ 9.30ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്യും. അഗ്രോ ഹൈപ്പര്‍ ബസാറിന്റെ മൂന്നാം വാര്‍ഷികത്തോടൊപ്പം ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളോടും അനുബന്ധിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
Read Also: കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസെടുക്കാം; ഉത്തരവുമായി കോടതി
എന്നാൽ നിരവധി ഉത്പന്നങ്ങളും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങളും കൃഷിക്കാവശ്യമായ മറ്റെല്ലാ വിഭവങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കിഴിവുകളും സമ്മാനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 500 രൂപയ്ക്കമേല്‍ വാങ്ങുന്ന സാധങ്ങള്‍ക്കാണ് ഡിസ്‌കൗണ്ടും ഗിഫ്റ്റ് വൗച്ചറും നല്‍കുന്നത്. ജനുവരി 9 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഫെസ്റ്റ് നടക്കും. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ക്കാണ് ഫെസ്റ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
Post Your Comments