KeralaLatest NewsNews

മൈക്കിലൂടെ ജയ് ശ്രീറാം വിളി മറുപടിയായി അള്ളാഹു അക്‌ബര്‍; അണികൾക്കിടയിൽ അസ്വാരസ്യം

കിഷോര്‍ കുമാര്‍ അടക്കം നാല് പേരാണ് ബിജെപിയില്‍ നിന്നും ജയിച്ചു വന്നത്. ഇയാള്‍ക്ക് ശേഷം വന്ന ബിജെപി അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ്. തുടർന്ന് ബിജെപി പ്രതിനിധിജയ് ശ്രീറാം വിളിക്ക് മറുപടിയായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അല്ലാഹു അക്‌ബര്‍ വിളിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഇടപ്പെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിക്കുകയും ചെയ്തു.

എന്നാൽ വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങള്‍ ഉടലെടുത്തത്.പതിനേഴാം വാര്‍ഡായ അടുക്കയില്‍ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കിഷോര്‍ കുമാര്‍.ബി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ എടുത്തു കഴിഞ്ഞ ഉടനെയാണ് മൈക്കിലൂടെ ജയ് ശ്രീറാം വിളിച്ചത്. ഈ സമയം വേദിയിലുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും അള്ളാഹു അക്‌ബര്‍ വിളിക്കുകയുമായിരുന്നു. കിഷോര്‍ കുമാര്‍ അടക്കം നാല് പേരാണ് ബിജെപിയില്‍ നിന്നും ജയിച്ചു വന്നത്. ഇയാള്‍ക്ക് ശേഷം വന്ന ബിജെപി അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാര്‍ദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നല്‍കി.ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഘപരിവാര്‍ സംഘത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും നേതാക്കള്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ ടി എ മൂസ, പി എം സലീം, ഉമ്മര്‍ അപ്പോളോ, മാദേരി അബ്ദുല്ല, ബി എം മുസ്തഫ, കെ. എഫ്. ഇഖ്ബാല്‍ എന്നിവര്‍ പരാതി നല്‍കാന്‍ ഒപ്പമുണ്ടായിരുന്നു.- മാധ്യമം വാര്‍ത്ത ഇങ്ങനെയാണ് അവസാനിക്കുന്നത്.

Read Also: കേരളശ്രീ ആനുവല്‍ ഫെസ്റ്റ് 22ന്; തയ്യാറെടുപ്പുമായി പിണറായി സർക്കാർ

പാലക്കാട് നഗരസഭയിലും ഇന്ന് ജയ്ശ്രീറാം വിളികള്‍ ഉയര്‍ന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി മതേതരത്വം സംരക്ഷിക്കണമെന്ന മുദ്രാവാക്യം വിളിയുമായി കൗണ്‍സില്‍ ഹാളില്‍ നിന്നിറങ്ങി. ഇതിനിടെ ബിജെപി ദേശിയ സമിതിയംഗം എന്‍ ശിവരാജന്റെ നേതൃത്വത്തില്‍ ജയ്ശ്രീറാം വിളിയുമായി പ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗംപ്രവര്‍ത്തകരെയും പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. പാലക്കാട് ഡിവൈഎസ്‌പി ശശികുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ഭരണഘടനാ സ്ഥാപനമായ നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീരാം ബാനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button