തിരുവനന്തപുരം: മക്കളെയും ഭാര്യയും മദ്യലഹരിയില്‍ എത്തിയ പിതാവ് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനു പിന്നാലെ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വീഡിയോയില്‍ ഉള്ള ആളെ തിരിച്ചറിയാനായി പോലീസ് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ സംഭവസ്ഥലം വ്യക്തമല്ല. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് അറിയിപ്പ്. മക്കളെയും ഭാര്യയും മദ്യലഹരിയില്‍ എത്തിയ പിതാവ് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വീഡിയോയില്‍ ഉള്ള ആളെ തിരിച്ചറിയാനായി പോലീസ് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.
Read Also: മെക്കിലൂടെ ജയ് ശ്രീറാം വിളി മറുപടിയായി അള്ളാഹു അക്ബര്‍; അണികൾക്കിടയിൽ അസ്വാരസ്യം
എന്നാൽ മദ്യലഹരിയില്‍ പിതാവ് കുട്ടികളെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുട്ടികള്‍ എടുത്തുവെന്നും ആരോപിച്ചാണ് മര്‍ദ്ദനം. പത്ത് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിക്കും ഇളയ ആണ്‍കുട്ടിക്കുമാണ് മര്‍ദ്ദനമേല്‍ക്കുന്നത്. ഇടയ്ക്ക് ഇയാള്‍ ഭാര്യയേയും ക്രൂരമായി അടിക്കുന്നുണ്ട്. തങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും അടിക്കരുതെന്ന് കുട്ടികള്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലൂം ഇയാള്‍ വകവയ്ക്കുന്നില്ല.
കുട്ടികള്‍ സത്യം പറയാന്‍ ഇയാള്‍ ഭാര്യയേയും അടിക്കുന്നു. അമ്മയെ തല്ലരുതേ എന്നു കുട്ടികള്‍ കേണുപറയുന്നുണ്ട്. ഇതിനിടെ ഇളയ കുട്ടിയെ ഇയാള്‍ എടുത്തെറിയുന്നു. മര്‍ദ്ദനം നടന്നത് രാത്രിയായതിനാല്‍ ലൈറ്റ് ഓഫ് ചെയ്തതിനുശേഷം വീഡിയോയില്‍ കുട്ടികളുടെ നിലവിളി കേള്‍ക്കാമായിരുന്നു.
Post Your Comments