അല്‍വാര്‍: പ്രധാനമന്ത്രിയുടെ ഒപ്പിട്ട വ്യാജനിയമന ഉത്തരവ് കാണിച്ച് വിവാഹം കഴിച്ച 31കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 2008ന് മെയ് എട്ടിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇത്തരമൊരു നിയമനം നടന്നിട്ടില്ലെന്ന കാര്യം രാജസ്ഥാനിലെ ഡിജിപിയെ അറിയിച്ചു.
വ്യാജസീല്‍ നിര്‍മ്മിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വഞ്ചിച്ചതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൊലീസ് സംഘം അല്‍വാറിലെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമിത്കുമാര്‍ ശര്‍മ എന്ന യുവാവാണ് പിടിയിലായത്. പെൺകുട്ടിയുടെ വീടിനടുത്തു ഇയാളുടെ ബന്ധുക്കൾ താമസം ഉണ്ടായിരുന്നു. അങ്ങനെയാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്.
താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് ഇയാള്‍ യുവതി അറിയിച്ചു. പിന്നീട് എന്‍ടിപിസി തെര്‍മല്‍ പവര്‍ പ്രോജക്ടിലാണ് ജോലിയെന്ന് പ്രധാനമന്ത്രി ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് ഇയാള്‍ പെണ്‍കുട്ടിയെ കാണിക്കുകയും ചെയ്തു. ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിശ്വസിക്കുകയും തുടര്‍ന്ന് ഇയാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞതിന് ശേഷമാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം പെണ്‍വീട്ടുകാര്‍ അറിഞ്ഞത്. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതി ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. ഇവിടെ ഇങ്ങനെ ഒരാൾ ജോലി ചെയ്യുന്നില്ലെന്നു മറുപടിയെ തുടർന്ന് തുടര്‍ന്ന് ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments