Latest NewsNewsEntertainment

ഐശ്വര്യ റായ് യുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് അഭിഷേക്

അമ്മയെക്കാൾ കൂടുതൽ ഭാര്യയെ ആണ് അഭിഷേകിന് പേടി

ആരാധകർ ഏറെയുള്ള ബോളിവുഡ് താരദമ്പതിമാരാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടെയും വിവാഹമോചന വാർത്തകൾ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച താരത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളാണ്. കോഫി വിത്ത് കരൺ ഷോയിൽ അഭിഷേകും സഹോദരി ശ്വേതയും അതിഥികൾ ആയി എത്തിയിരുന്നു. ഇവിടെ വച്ച് ഐശ്വര്യ റായ് യുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഇരുവരും.

നടിയുടെ ടൈം മനേജ്മെന്റ് സഹിക്കാൻ കഴിയില്ലെന്നാണ് ശ്വേത ബച്ചന്റെ പരാതി. കൂടാതെ കൃത്യസമയത്ത് വിളിക്കില്ലെന്നും താരം പറഞ്ഞു. ഐശ്വര്യയെ ഞാൻ വളരെ ആത്മാർഥമായി സ്നേഹിക്കുന്നു. എന്നാൽ പാക്കിങ് രീതി ഇഷ്ടമല്ലെന്നാണ് അഭിഷേക് പറഞ്ഞത്.

അമ്മ ജയ ബച്ചനെയാണോ ഭാര്യ ഐശ്വര്യറായ് ബച്ചനെയാണോ ഏറ്റവും ഭയമെന്നായിരുന്നു കരൺ ജോഹർ ചോദിച്ചത്. എന്നാൽ ഇതിന് ഉത്തരം സഹോദരി ശ്വേതയാണ് നൽകിയത്. അമ്മയെക്കാൾ കൂടുതൽ ഭാര്യയെ ആണ് അഭിഷേകിന് പേടിയെന്നാണ് താരപുത്രി പറഞ്ഞത്. ശ്വേതയുടെ ഈ മറുപടി ശ്രദ്ധ നേടുകയാണ്.

shortlink

Post Your Comments


Back to top button