![](/wp-content/uploads/2020/12/health-problem-nurse.jpg)
ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന്‍ സ്വീകരിച്ച നഴ്സ് കുഴഞ്ഞു വീണു, ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കയില്‍. യുഎസിലാണ് സംഭവം. ഫൈസര്‍ ബയോണ്‍ടെക് വാക്സീന്‍ സ്വീകരിച്ച നഴ്സാണ്് കുഴഞ്ഞുവീണത്. ടെന്നസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്സ് ആണ് വാക്സീന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളെ അഭീമുഖീകരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണത്.
Read Also :വാക്‌സീന്‍ കുത്തിവച്ചാല്‍ പിന്നെയും മാസ്‌ക് വേണോ ? ഏത് അസുഖമുള്ളവര്‍ക്കും വാക്‌സിന്‍ എടുക്കാമോ ?
‘ഞാനും മറ്റു സ്റ്റാഫുകളെല്ലാം വാക്സീന്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെല്ലാം കോവിഡ് യൂണിറ്റില്‍ പ്രവര്‍ത്തിച്ചവരാണ്. അതിനാല്‍ വാക്സീന്‍ സ്വീകരിക്കാനുള്ള ആദ്യ അവസരവും ഞങ്ങള്‍ക്ക് കിട്ടി’ മാധ്യമങ്ങളോട് ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പൊഴേക്കും ‘ ക്ഷമിക്കണം എനിക്ക് തലകറങ്ങുന്നു’ എന്ന് പറഞ്ഞ് നീങ്ങുന്നതിനിടയില്‍ ആണ് നഴ്സ് കുഴഞ്ഞു വീണത്.
Post Your Comments