Latest NewsNewsIndia

ഒരു ഭാഗത്ത് പ്രതിഷേധം; മറുഭാഗത്ത് കോവിഡ്; പ്രതിസന്ധിയിൽ പഞ്ചാബ്

ചണ്ഡീഗഢില്‍ 65 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.

ചണ്ഡീഗഢ്: കാർഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയിലും പഞ്ചാബില്‍ 24 മണിക്കൂറിനുള്ളില്‍ 439 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് . ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 5,387 ആയി. സര്‍ക്കാര്‍ കണക്കുപ്രകാരം ശനിയാഴ്ച 560 പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗവിമുക്തരുടെ എണ്ണം 1,51,679 ആയി.

Read Also: നാലു യുദ്ധങ്ങള്‍ തോറ്റിട്ടും അയല്‍രാജ്യം ഒരു പാഠവും പഠിച്ചിട്ടില്ല; ഇത് പുതിയ ഇന്ത്യ: പ്രതിരോധമന്ത്രി

എന്നാൽ ഇതുവരെ പഞ്ചാബിൽ 1,62,705 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,189 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചണ്ഡീഗഢില്‍ 65 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം അവിടെ മാത്രം 494 ആയി ഉയര്‍ന്നു. 306 പേര്‍ രോഗത്തിനു കീഴ്‌പ്പെട്ടു. 18,244 പേര്‍ രോഗമുക്തരായി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 25,153 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരതായത്. കോവിഡ് രോഗികളുടെ എണ്ണം 1 കോടി കടന്നതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

shortlink

Post Your Comments


Back to top button