അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ. കൊവിഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കിയ ഫൈസറിന്റെ നിലപാടിനെതിരെയാണ് ബോല്‍സനാരോ രംഗത്തെത്തിയത്.
വാക്സിൻ കുത്തിവെയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന പാർശ്വഫലങ്ങൾക്ക് കമ്പനി ഉത്തരവാദികളായിരിക്കില്ല. സ്ത്രീകള്‍ക്ക് താടി വളരും. മനുഷ്യര്‍ മുതലയായി മാറും. പുരുഷ ശബ്ദം സ്ത്രീയുടേതാകും. ചിലർ അതിമാനുഷികരായി മാറും. എന്നാല്‍ ഇതിനൊന്നും കമ്പനിയ്ക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്ന് ബോല്‍സനാരോ വിമര്‍ശിച്ചു.
Also Read: വാക്സിന്‍ വന്നാലും ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന
അതേസമയം, രാജ്യത്ത് കൊറോണ വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും ആരെയും വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും ബോല്‍സനാരോ വ്യക്തമാക്കി. 70 ലക്ഷം രോഗികളാണ് ബ്രസീലിലുള്ളത്. ഇതിൽ 1,85,000 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. 15 മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ബ്രസീല്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.
Post Your Comments