KeralaLatest NewsNews

ചെന്നിത്തല തോൽവി, പ്രതിപക്ഷനേതാവാകാൻ അനുയോജ്യൻ ഉമ്മന്‍ചാണ്ടി

തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം: തദ്ദേശപ്പോരിൽ കനത്ത പരാജയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. നേതൃമാറ്റമെന്ന ആവശ്യവുമായി തലമുതിര്‍ന്നനേതാക്കളടക്കം രംഗത്തെത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തല പരാജയമാണെന്നും, അദ്ദേഹം രാജിവച്ച്‌ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ സ്ഥാനത്തേക്ക് വരണമെന്ന് മുന്‍മന്ത്രിയും മുതിര്‍ന്നനേതാവുമായ ടിഎച്ച്‌ മുസ്‌തഫ ആവശ്യപ്പെട്ടു.

അതേസമയം കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുത്തത് ആത്മാര്‍ത്ഥമാണെങ്കില്‍, സ്ഥാനമൊഴിയാന്‍ അദ്ദേഹം തയ്യാറാകണമെന്നായിരുന്നു ഉണ്ണിത്താന്റെ ആവശ്യം. കൂട്ടുപ്രതികളെ സഹായിക്കാനാണ് മുല്ലപ്പള്ളി സ്വയം കുറ്റം ഏറ്റെടുത്തതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

Read Also: നീരസം വേണ്ട..തോറ്റവരും വീടുകള്‍ കയറിയിറങ്ങി നന്ദി പറയണം: സിപിഎം

എന്നാൽ തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന പരസ്യപ്രസ്‌താവന മുസ്ളിം ലീഗിന്റെ ഭാഗത്തു നിന്നും വന്നുകഴിഞ്ഞത് മുന്നണിയില്‍ കടുത്ത പ്രതിസന്ധിയ്‌ക്കാണ് വഴിവച്ചിരിക്കുന്നത്. മുസ്ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവയ‌്‌ക്കാനായെങ്കിലും കോണ്‍ഗ്രസിന് അവരുടെ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് തടഞ്ഞുനിര്‍ത്താനുള്ള സംഘനാസംവിധാനം കോണ്‍ഗ്രസിനില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. എന്നാൽ ഇതിനിടെ കടുത്ത നിലപാടുമായി ആര്‍എസ്‌പിയും രംഗത്തെത്തി. മുന്നണിയില്‍ ഈ രീതിയില്‍ തുടരേണ്ടതില്ല എന്നതാണ് ആര്‍എസ്‌പിയിലെ പൊതുവികാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button