മുംബൈ : 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിളിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 28 കാരനായ പോലീസുകാരന് എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
അയല്‍വാസിയായ പെണ്‍കുട്ടി വീടിന് പുറത്തു നില്‍ക്കുമ്പോളാണ് പ്രതി വീട്ടിലേക്ക് വിളിച്ചത്. ആരോടും ഇതേക്കുറിച്ച് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് പ്രതി പെണ്‍കുട്ടിയെ വിട്ടയച്ചത്. ”പെണ്‍കുട്ടിക്ക് പോലീസിനേയും കുടുംബങ്ങളെയും പരിചയമുണ്ട്. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത് ” – സംഭവത്തെ കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പെണ്‍കുട്ടി ഇതേക്കുറിച്ച് മാതാപിതാക്കളോട് ഒന്നും പറഞ്ഞിരുന്നില്ല. അയല്‍വാസിയായ ഒരാള്‍ മാതാപിതാക്കളോട് ഇതേക്കുറിച്ച് അറിയിച്ചപ്പോഴാണ് അവര്‍ പീഡന വിവരം
അറിയുന്നത്. പിന്നീട് പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പരാതി നല്കി. തിങ്കളാഴ്ച വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോണ്‍സ്റ്റബിളിനെ വിക്രോലി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഡിസംബര്‍ 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments