Latest NewsNewsIndia

നിരന്തരം അശ്ലീല സന്ദേശം അയക്കല്‍, ചുംബിക്കാന്‍ ശ്രമം; പണ്ഡിറ്റ് രവിശങ്കര്‍ ലൈംഗിക പീഡന കേസില്‍ അറസ്റ്റില്‍

കാല്‍ പിടിക്കുന്നതിന് പകരം രവിശങ്കറിന് മുന്നില്‍ നിലത്ത് കൈ തൊട്ട് വന്ദിക്കുകയാണ് പതിവെന്ന് യുവതി

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ പ്രമുഖ പഖ്‌വാജ് വാദ്യ കലാകാരനും ദേശീയ കഥക് കേന്ദ്രയിലെ അധ്യാപകനുമായ പണ്ഡിറ്റ് രവിശങ്കര്‍ ഉപാധ്യായ് അറസ്റ്റില്‍. കഥക് നൃത്തം പഠിക്കുന്ന 23കാരിയായ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഥക് നൃത്തം പഠിക്കുന്നവര്‍ ഏതെങ്കിലും ഒരു വാദ്യം ഉപവിഷയമായി പഠിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ യുവതി കഴിഞ്ഞ രണ്ട് വര്‍ഷമായി രവിശങ്കറിന്റെ കീഴില്‍ പഖ്‌വാജ് പഠിക്കുന്നുണ്ട്.

ഗുരുവിനെ വന്ദിക്കുന്നതിന്റെ ഭാഗമായി രവിശങ്കറിന്റെ കാല്‍ പിടിക്കുമ്പോഴെല്ലാം തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അയാള്‍ ശ്രമിക്കുന്നതായി മനസിലാക്കി. പിന്നീട് കാല്‍ പിടിക്കുന്നതിന് പകരം രവിശങ്കറിന് മുന്നില്‍ നിലത്ത് കൈ തൊട്ട് വന്ദിക്കുകയാണ് പതിവെന്ന് യുവതി പറയുന്നു. ഇതോടെ രവിശങ്കര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയെന്നും പരാതിയിൽ യുവതി പറയുന്നു.

read also:ശനിയാഴ്ചകളില്‍ കോളജുകള്‍ക്കു പ്രവൃത്തി ദിനം; സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു

ഇക്കഴിഞ്ഞ ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബര്‍ 16ന് നടക്കുന്ന പരീക്ഷയുടെ പരിശീലനത്തിനായി കേന്ദ്രത്തില്‍ എത്തിയ യുവതി മറ്റൊരു വിദ്യാര്‍ത്ഥിനിക്കൊപ്പം പരിശീനം നടത്തുകയായിരുന്നു. അതിനിടെ അവിടെയെത്തിയ രവിശങ്കര്‍ ഒപ്പമുള്ള വിദ്യാര്‍ത്ഥിനിയോട് പരിശീലനം നടത്തിയത് മതിയെന്നും അവിടെ നിന്ന് പോകാനും ആവശ്യപ്പെട്ടു. അതിന് ശേഷം രവിശങ്കര്‍ തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതായും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. എന്നാല്‍ ഈ സമയത്ത് രവിശങ്കര്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാനാണ് ശ്രമിച്ചത്. കുതറി രക്ഷപ്പെട്ട് താന്‍ വാഷ് റൂമില്‍ കയറി പൊട്ടിക്കരയുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.അരയില്‍ കൈവച്ച്‌ രവിശങ്കര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും നെറ്റിയിലും മുഖത്തുമൊക്കെ ചുംബിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

അറസ്റ്റിന് പിന്നാലെ രവിശങ്കറിനെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കഥക് കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button