ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് ആളുകള്‍ക്ക് സ്വയം തീരുമാനിയ്ക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍, രോഗത്തിനെതിരെ സ്വയം പ്രതിരോധിക്കുന്നതിനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള അടുത്ത ബന്ധങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ വാക്‌സിന്‍ ഉടന്‍ പുറത്തിറക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ പനി, വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാല്‍ വേണ്ട നടപടികള്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിനെടുക്കുന്നയാള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുക്കാന്‍ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്‌സിന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് രീതിയില്‍ സര്‍ട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നല്‍കും. കോവിഡ് മുക്തരായവരും വാക്‌സിന്‍ സ്വീകരിക്കുന്നതായിരിക്കും ഉത്തമം. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Post Your Comments