Latest NewsKeralaNewsEntertainment

ഞരമ്പിനാണ് പ്രശ്നം, അമേരിക്കയിൽചികിത്സ പുരോഗമിക്കുന്നുവെന്ന് മാതാപിതാക്കൾ

വിജയലക്ഷ്മിക്ക് കാഴ്ച തിരികെ കിട്ടാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്

മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഗായികയ്ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് കുടുംബം. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

വിജയലക്ഷ്മിക്ക് കാഴ്ച തിരികെ കിട്ടാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്. കാഴ്ച തിരികെ കിട്ടുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.

”ഞരമ്പിന്റെ പ്രശ്നമാണ്. ഗുളിക കഴിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ഈ ഗുളിക കഴിക്കുമ്ബോള്‍ മാറ്റം ഉണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. ആദ്യ സ്‌കാന്‍ റിപ്പോര്‍ട്ട് ആയച്ചു. രണ്ടാമതും സ്‌കാന്‍ ചെയ്ത് റിപ്പോര്‍ട്ട് അയക്കേണ്ടതുണ്ട്. കോറോണ വന്നതുകാരണം ഒന്നും നടക്കുന്നില്ല. പുരോഗതി അനുസരിച്ച്‌ വേണം ഓരോ കാര്യങ്ങളും അവര്‍ക്ക് ചെയ്യാന്‍. അമേരിക്കയില്‍ സ്പോണ്‍സര്‍മാരാണ് എല്ലാം ചെയ്യുന്നതെത്” വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button