
ബംഗളുരൂ: നഴ്‌സിങ് പഠനത്തിനായി എത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരിയായ യുവതിയെ നേഴ്‌സിങ് പഠനത്തിനായി അഡ്മിഷൻ വാങ്ങി കൊടുത്ത യുവാവ് തന്നെയാണ് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാരേപേട്ട എംപി അബ്ദുള്‍ ഖാലിക് മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കത്തയച്ചിരുന്നു. പെണ്‍കുട്ടിയുടെ കോളജിലെ വിദ്യാര്‍ഥി അനിസുര്‍ റഹ്മാനാണ് പിടിയിലായ പ്രതി. പെണ്‍കുട്ടി അടുത്തിടെയാണ് പഠനത്തിനായി ഈ കോളജില്‍ എത്തിയത്.
read also: നുഴഞ്ഞു കയറ്റം രൂക്ഷം: ബംഗാളികളെന്ന പേരിൽ കേരളത്തിൽ ബംഗ്ലാദേശികള്‍, തങ്ങുന്നത് കൂട്ടമായി
അനിസൂര്‍ വഴിയാണ് പെണ്‍കുട്ടി കോളജില്‍ അഡ്മിഷൻ ശരിയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛനും കേസിലെ പ്രതിയും പര്‌സപരം അറിയുന്നവരാണെന്നും പൊലീസ് പറഞ്ഞു. പ്രതിയ്‌ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments