Latest NewsKeralaNews

മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നത് പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ട; കോൺഗ്രസിൽ പൊട്ടിത്തെറി

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് തിരിച്ചടിയില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാടിനെതിരെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയത്. രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കി. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ആവർത്തിച്ച് ന്യായീകരിക്കാൻ ശ്രമിച്ചപ്പോള്‍ യോഗത്തിൽ വൻവിമർശനമാണ് ഉയർന്നത്. മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ടെന്നും വി.ഡി.സതീശൻ യോഗത്തിൽ പറഞ്ഞു.

തോറ്റെന്ന് സമ്മതിക്കാനെങ്കിലും നേതൃത്വം തയാറാകണം. ഈ ചർച്ചപോലും വെറും പ്രഹസനമാണെന്നും വി.ഡി. സതീശൻ വിമർശിച്ചു. പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കൾ സതീശന്റെ വാദങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. പാർട്ടി അടിമുടി പൊളിച്ചെഴുതണമെന്ന് കെ. സുധാകരനും പുറത്താക്കിയാലും പറയാനുള്ളത് പറയുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും തുറന്നടിച്ചു. നേതാക്കള്‍ തമ്മിലുള്ള തമ്മിലടി പരാജയത്തിന് കാരണമായെന്ന് എം.കെ.രാഘവനും സ്ഥാനാർഥിനിർണയം പാളിയെന്ന് പി.ജെ. കുര്യനും കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button