Latest NewsNewsCrime

മകളും കാമുകനും ചേർന്ന് സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി

ഇന്ദോർ: സ്​പെഷൽ ആംഡ്​ ​പൊലീസിലെ കോൺസ്​റ്റബിളിനെയും ഭാര്യയെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയുമാണ്​ സംശയിക്കുന്നതെന്ന്​ പൊലീസ് പറയുകയുണ്ടായി.

ഇ​ന്ദോറിലെ എയറോ​േഡ്രാം പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ വ്യാഴാഴ്​ചയാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ജ്യോതിപ്രസാദ്​ ശർമ്മ (45), ഭാര്യ നീലം (43) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. മൂർച്ചയേറിയ ആയുധം കൊണ്ടാണ്​ കൊലപാതകം നടത്തിയിരിക്കുന്നത്​ എന്ന് വ്യക്തമായി. ഇവരുടെ 17കാരിയായ മകളെയും കാമുകനെയുമാണ് ​ പൊലീസ്​ സംശയിക്കുന്നതെന്ന്​ എ.എസ്​.പി പ്രശാന്ത്​ ഛൗബേ പറഞ്ഞു. ‘വീട്ടിനുള്ളിൽ നിന്ന്​ മാതാപിതാക്കളുടെ അലർച്ച കേൾക്കു​േമ്പാൾ മകൾ വീടിനുപുറത്ത്​ ചുറ്റിത്തിരിയുന്നത്​ കണ്ടിരുന്നതായി ​ അയൽവാസികൾ മൊഴി നല്കുകയുണ്ടായി​.

അയൽവാസികളും ബന്ധുക്കളും ഇതേക്കുറിച്ച്​ ചോദിച്ചപ്പോൾ മാതാപിതാക്കൾ വഴക്കിടുകയാണെന്നാണ്​ മകൾ പറയുകയുണ്ടായി​. ഇരട്ട കൊലപാതകത്തിന്​ ശേഷം മകളെയും കാമുകനെയും കാണാതായിട്ടുണ്ട്​. ഇതാണ്​ പൊലീസിന്​ സംശയത്തിനിടയാക്കിയിരിക്കുന്നത്. ഇവർക്കായി പൊലീസ്​ തെരച്ചിൽ ഊർജിതമാക്കി എന്ന് ​’- അദ്ദേഹം പറഞ്ഞു. ഒരുമാസം മുമ്പ്​ മകളുടെ കാമുകനുമായി ജ്യോതിപ്രസാദ്​ ശർമ്മ വഴക്കുണ്ടാക്കിയിരുന്നതായും എ.സി.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button