Latest NewsIndiaNews

മോഷണത്തിനായി ക്ഷേത്രത്തില്‍ കയറിയ കള്ളൻ ഉറങ്ങിപ്പോയി; ഒടുവിൽ വിളിച്ചുണർത്തിയത് പോലീസ്

ഭോപ്പാൽ : ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ മോഷണത്തിനു ശേഷം കിടന്നുറങ്ങി. ഒടുവില്‍ പോലീസ് എത്തി കള്ളനെ ഉണര്‍ത്തി നേരെ സ്‌റ്റേഷനിൽ കൊണ്ടുപോയി. മധ്യപ്രദേശിലെ ലാൽബായ് – ഫൂൽബായ് മാതാ ക്ഷേത്രത്തിലാണ് രസകരമായ സംഭവം നടന്നത്.

രാത്രി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്‍ കിട്ടാവുന്നതെല്ലാം എടുത്തു. തുടർന്നാണ്  നല്ല തണുപ്പ് കള്ളന് അനുഭവപ്പെട്ടത്. ഇതോടെ ക്ഷേത്ര പരിസരത്ത് കണ്ട കട്ടിലിൽ കയറി സുഖമായി ഉറങ്ങി. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കള്ളനെ കണ്ടത്. കള്ളന്റെ അടുത്ത് മോഷ്ടിക്കപ്പെട്ട വസ്തുക്കളും കണ്ടു.ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസെത്തി നോക്കുമ്പോഴും കള്ളൻ ഭയങ്കര ഉറക്കമായിരുന്നു. കള്ളനെ പോലീസ് തട്ടിയുണർത്താൻ നോക്കിയെങ്കിലും ഉറക്കത്തിൽ കിടന്നുള്ള കള്ളന്റെ മറുപടി കേട്ട് പോലീസ് അമ്പരന്നു. ‘എനിക്ക് ഇനിയും ഉറങ്ങണം, പുറത്ത് നല്ല തണുപ്പ് ‘കള്ളന്റെ മറുപടി. പിന്നെ പൊലീസ് ഒന്നും നോക്കിയില്ല. കള്ളനെ കൈയ്യോടെ പൊക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എന്നാൽ കള്ളൻ ഉറങ്ങി പോയത്  ക്ഷേത്രത്തിലെ ദേവത കാട്ടിയ അത്ഭുതമാണെന്നാണ് നാട്ടുകാർ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button