Latest NewsNewsInternational

ഈച്ചകള്‍ സോംബികളാകുന്നു ; ആശങ്ക ഉയര്‍ത്തി പുതിയ ഫംഗസ്

ഇതോടെ ഈച്ചയ്ക്ക് മരണം സംഭവിക്കുകയും ചെയ്യും

കോപ്പന്‍ഹേഗന്‍ : ഈച്ചകളെ സോംബികളാക്കി മാറ്റുന്ന പുതിയ ഇനം ഫംഗസുകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഡെന്‍മാര്‍ക്കിലെ തലസ്ഥാന മേഖലയിലാണ് ആശങ്ക ഉയര്‍ത്തി രണ്ട് പുതിയ ഇനം ഫംഗസുകളെ കണ്ടെത്തിയത്. ജേണല്‍ ഓഫ് ഇന്‍വെര്‍ട്ടെബ്രേറ്റ് പാത്തോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗവേഷകര്‍ സ്‌ട്രോങ് വെല്‍സി ടൈഗ്രിന, സ്‌ട്രോങ് വെല്‍സി അസെറോസ എന്നീ രണ്ട് ഇനം ഫംഗസുകളെയാണ് കണ്ടെത്തിയത്. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെയും ഡെന്‍മാര്‍ക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് ഈ ഫംഗസുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഫംഗസുകള്‍ ഈച്ചകളുടെ ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ ആദ്യം കോശങ്ങളെ തിന്നു കൊണ്ട് അതിനെ ഒരു സോംബിയെ പോലെയാക്കി മാറ്റുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. കോശങ്ങള്‍ തിന്ന ശേഷം ആമാശയത്തില്‍ ഒരു ദ്വാരമുണ്ടാക്കും. തുടര്‍ന്ന് അതിലൂടെ പുറത്ത് വരുകയും ചെയ്യും. ഇതോടെ ഈച്ചയ്ക്ക് മരണം സംഭവിക്കുകയും ചെയ്യും. ഫംഗസ് ബാധിച്ച ഈച്ചകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മറ്റു ഈച്ചകളിലേക്കും ഈ രോഗം ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button