KeralaLatest News

അജ്ഞാത പ്രാണിയുടെ കുത്തേറ്റ് ചികിത്സ തേടി 200ല്‍ അധികം പേര്‍; സംഭവം ഇങ്ങനെ

ചെറുപുഴ: അജ്ഞാത പ്രാണിയുടെ കുത്തേറ്റ് 200ല്‍ അധികം പേര്‍ ആശുപത്രിയിൽ ചികിത്സ തേടി. ചെറുപുഴ പഞ്ചായത്തിലെ ചെറുപുഴ, പ്രാപ്പൊയില്‍, രാജഗിരി, കാസര്‍കോട് ജില്ലയില്‍ ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ തയ്യേനി, കുളിനീര്‍, നല്ലോമ്ബുഴ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രാണിയുടെ ആക്രമണം ഉണ്ടായത്. . പ്രായമേറിയവരും കുട്ടികളുമുള്‍പ്പടെ നിരവധി ആളുകളാണ് പ്രാണിയുടെ കുത്തേറ്റത് മൂലം ചികിത്സ തേടിയത്. പ്രാണിയുടെ കുത്തേറ്റ് രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്കും വേദനയും ചൊറിച്ചിലുമുണ്ടായിരുന്നതായാണ് വിവരം.

ALSO READ: പറമ്പുകളില്‍ നാം ശ്രദ്ധിക്കാതെ പോയ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനായ ഈ കാട്ടുചെടി പഴത്തിന് ‘പൊന്നുംവില’

ആശുപത്രിയിൽ എത്തിയിട്ടും ഫലം കാണാതായതോടെ കുത്തേറ്റവര്‍ ഓടക്കൊല്ലിയിലെ വിഷചികിത്സകനായ കുറ്റിയാനി തറപ്പേല്‍ ബേബിയെ സമീപിച്ച്‌ ചികിത്സ തേടി. രണ്ടു മൂന്നു ദിവസത്തെ ചികിത്സ വേണം വേദനയും നീരും മാറാന്‍. കഴിഞ്ഞ വര്‍ഷവും നിരവധിയാളുകള്‍ ചികിത്സ തേടിയതായി ബേബി പറയുന്നു. പ്രാണി കുത്തിയ പാടൊന്നും ശരീരത്ത് കാണാനില്ല. എന്നാല്‍ നീരും വേദനയും ചൊറിച്ചിലും കൂടുതലാണ്. ആക്രമണമുണ്ടായ പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ കടന്നലിന്റെ കൂട് കണ്ടെത്തിയിരുന്നു. കടന്നല്‍ കുത്തിയതിനാലാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നതെന്ന് പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. അഭിലാഷ് പറയുന്നു. എന്നാൽ നിഗമനത്തോട് നാട്ടുകാർ യോജിക്കുന്നില്ല. തേനീച്ച, കടന്നല്‍ തുടങ്ങിയവയുടെ കുത്തേറ്റാല്‍ കഠിനമായ വേദന അനുഭവപ്പെടുമെന്നാണ് നാട്ടുകാരുടെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button