Latest NewsNewsIndia

ഒടുവിൽ വഴങ്ങി സോണിയ ഗാന്ധി; കോൺഗ്രസിൽ ഇനിയെന്ത്?

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ന്യൂഡൽഹി: നേതൃത്വത്തെ വിമർശിച്ച് കത്തയച്ച കോൺഗ്രസ് വിമതരെ കാണാൻ സമ്മതമറിയിച്ച് സോണിയ ഗാന്ധി. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥാണ് ചർച്ചയ്ക്ക് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. 23 അംഗസംഘമാണ് കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. എന്നാൽ ഇവരെല്ലാവരും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

Read Also: പിണറായിയുടെ പോലീസിനെ വെട്ടിലാക്കി സ്വപ്​നയുടെ മൊഴി പുറത്ത്

എന്നാൽ ആഞ്ചോ ആറോ പേരടങ്ങുന്ന സംഘമാകും ചർച്ചയിൽ പങ്കെടുക്കുക. ശനിയാഴ്ചയാകും കൂടിക്കാഴ്ചയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ വർഷം ഓഗസ്റ്റിലാണ് കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് അഞ്ചു മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 23 പേർ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് അയച്ചത്. ഗുലാം നബി ആസാദ്, കബിൽ സിബൽ, മനീഷ് തിവാരി, പി.ജെ. കുര്യൻ, ശശി തരൂർ എന്നിവരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button