റിയാദ്: ബജറ്റിന് അംഗികാരം നല്‍കി സൗദി മന്ത്രിസഭ. ആരോഗ്യത്തിനും സുരക്ഷക്കും മുന്തിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. 849 ബില്യന്‍ റിയാല്‍ വരുമാനവും 990 ബില്യന്‍ റിയാല്‍ ചെലവുമുള്ള കമ്മി ബജറ്റിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്
Read Also: വീണ്ടും ചൂളംവിളി…55 വർഷങ്ങൾക്കു ശേഷം അയൽ ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ
എന്നാൽ 141 ബില്യന്‍ റിയാല്‍ ആണ് കമ്മി രേഖപ്പെടുത്തുന്നത്. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യത്തിനും സുരക്ഷക്കും ഊന്നല്‍ നല്‍കുമെന്നും സമ്ബദ് ഘടനക്കുമേലുള്ള കോവിഡ് മഹാമാരിയുടെ ആഘാതം കുറയ്ക്കുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ബജറ്റില്‍ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്.
Post Your Comments