ArticleKeralaLatest NewsNewsWriters' Corner

തമ്പ്രാൻ പറയണ ഏതൊരു കുന്തത്തിനും സിന്ദാവാ വിളിക്കുന്ന അടിമക്കണ്ണുകളെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഒരു കാര്യം പറയാതെ വയ്യ! പ്രബുദ്ധതയുള്ള, ആത്മാഭിമാനമുള്ള മലയാളികൾ കുറ്റിയറ്റു പോയിട്ടില്ല എന്നത് ഒരാശ്വാസം. അവരാണ് കൊടുവള്ളിയിലെ കള്ളനാണയത്തിനു വോട്ടു കുത്താതിരുന്ന സമ്മതിദായകർ.

അഞ്ജു പാർവതി പ്രഭീഷ്

യഥാ രാജ തഥാ പ്രജാ ! രാജാവ് എങ്ങിനെയോ അപ്രകാരം പ്രജകളും.

മഹാഭാരതത്തിലാണ് ഈ ശ്ലോകമുള്ളതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഭിനവ ജനാധിപത്യകേരളത്തിലാണ് ഈ വരികൾക്ക് നിലവിൽ ഏറെ പ്രസക്തി. ഇന്നലെ കൊടുവള്ളിയിലും ഹരിപ്പാടും കണ്ടിരുന്നു ഇത്തരത്തിൽ രാജാക്കന്മാരെയും പ്രജകളെയും.

ഇവരാണ് അഭിനവ ജനാധിപത്യകേരളത്തിന്റെ മുഖങ്ങളായ രണ്ട് മനുഷ്യർ. ഒന്ന് തൊഴിലാളി വർഗ്ഗ-അടിസ്ഥാന വിഭാഗങ്ങളുടെ തലതൊട്ടപ്പനായ പാർട്ടിയുടെ മുദ്രാവാക്യ -കൊടിതോരണ പരിലാളനങ്ങൾ ഏറ്റുവാങ്ങി വിജയശ്രീലാളിതനായി കുപ്പറിലേറി ജനാധിപത്യപ്രക്രിയയെ വഞ്ചിച്ച സ്വർണ്ണക്കടത്ത് മുതലാളി. മറ്റൊന്ന് ജനപ്രതിനിധിയെന്നാൽ മാടമ്പിയാണെന്നും സ്വന്തം വാർഡിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ,അഥവാ നല്‌കുന്ന ആനുകൂല്യങ്ങൾക്ക് നാലു തലമുറയോളം ഉപകാരസ്മരണ കാട്ടണമെന്നും ധരിച്ചുവച്ചിരിക്കുന്ന എച്ചിത്തരത്തിന്റെ ഹോൾസെയിൽ ഡീലറായ ഒരല്പൻ.

Also Read: ആർട്ടിക്കിൾ 301 വായിച്ചാൽ കർഷകന് നന്മ ചെയ്യുന്ന നിയമത്തെ കുറിച്ച് ബോധ്യം വരും: കാപട്യങ്ങൾ തിരിച്ചറിയുകയും

ലോകചരിത്രത്തിലെ ഏറ്റവും വലിയ വോട്ടു കച്ചവടം നടത്തിയ പാർട്ടിയെന്ന അവാർഡ് അങ്ങനെ സി.പി.എം സ്വന്തമാക്കിയപ്പോൾ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നെറികെട്ട ജനപ്രതിനിധിയെന്ന പേര് സ്വന്തമാക്കുന്നു ഹരിപ്പാടുള്ള സഖാവ് കൃഷ്ണകുമാർ. കൊടുവള്ളി നഗരസഭയിലെ 568 ഒപ്പുകൾ കൊണ്ട് ഒരു സ്വർണ്ണ കള്ളക്കടത്ത് പ്രതിയെ സ്വന്തമാക്കിയ സമ്മതിദായകരേ നിങ്ങൾ ജനാധിപത്യത്തിന്റെ കടയ്ക്കൽ കോടാലി കൊണ്ട് ആഞ്ഞാഞ്ഞു വെട്ടിയ അരാഷ്ട്ര വാദികളാണ്. കൃഷ്ണകുമാറെന്ന ഒരല്പന്റെ വിടുവായത്തരങ്ങൾക്ക് കൈയ്യടിച്ച് പ്രോത്സാഹനം നല്കുന്ന കുറേ മനുഷ്യരുണ്ടല്ലോ അവരാണ് മുമ്പേ നടക്കണ തമ്പ്രാൻ പറയണ ഏതൊരു കുന്തത്തിനും സിന്ദാവാ വിളിക്കുന്ന അടിമക്കണ്ണുകൾ. മൊത്തം വോട്ടുകളും കാരാട്ട് ഫൈസലിനു നല്കി സ്വന്തം സ്ഥാനാർത്ഥിയെ സംപൂജ്യനാക്കിയ നന്മയുള്ള പാർട്ടിക്ക് താൻ കെട്ടിക്കൊടുത്ത കക്കൂസിലിരുന്ന് വിടുന്ന കീഴ് ശ്വാസത്തിനു പോലും ജയ് കൃഷ്ണകുമാർ എന്നു വിളിക്കുന്നതാണ് ജനാധിപത്യം എന്നു വിശ്വസിക്കുന്ന അല്പന്മാരായ സഖാക്കൾ ഒരു മുതൽക്കൂട്ടാണ്.

Also Read: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ കല്ലേറും ഇല്ല തീവ്രവാദവും കുറഞ്ഞു ; റിപ്പോർട്ട് പുറത്ത്

ഒരു കാര്യം പറയാതെ വയ്യ! പ്രബുദ്ധതയുള്ള, ആത്മാഭിമാനമുള്ള മലയാളികൾ കുറ്റിയറ്റു പോയിട്ടില്ല എന്നത് ഒരാശ്വാസം. അവരാണ് കൊടുവള്ളിയിലെ കള്ളനാണയത്തിനു വോട്ടു കുത്താതിരുന്ന സമ്മതിദായകർ. അവർ കുത്തിയ വോട്ടുകൾക്കാണ് ആ 568 വോട്ടുകളേക്കാൾ മൂല്യം. അവിടെ തോറ്റ കോൺഗ്രസ്സ്- ബി.ജെ.പി സ്ഥാനാർത്ഥികളാണ് യഥാർത്ഥ പോരാളികൾ. അവർ ജനാധിപത്യപ്രക്രിയയെ വ്യഭിചരിക്കാൻ ചെറ്റ പൊക്കിയിട്ടില്ല. അതുപോലെ ഹരിപ്പാട്‌ ആ അല്പനു വോട്ടു ചെയ്യാതിരുന്ന പതിനാലു പേരും ആത്മാഭിമാനം ആവോളമുള്ള ജനാധിപത്യവാദികളാണ്. നിങ്ങളെ പോലെ ഉള്ളവർ കുറ്റിയറ്റു പോകാത്തതുകൊണ്ടാണ് ഈ കെട്ടകാലത്തെ കള്ളക്കളികൾക്കിടയിൽ പോലും ചിലയിടത്തെങ്കിലും ജനാധിപത്യം ജയിക്കുന്നത്.

പോടെടാ അന്ത ബിജിഎം നന്മയുള്ള ലോഹമേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button