തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങിയതോടെ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് മുന്നേറ്റത്തില്‍. എങ്കിലും എൽഡിഎഫ് ആണ് മുന്നേറ്റം നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
159 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 131 ഇടങ്ങളിൽ മുന്നിൽ. 14 ഇടത്ത് എൻഡിഎ മുന്നിൽ. ശക്തമായി മത്സരം നടക്കുമെന്ന് കടക്കുന്ന തിരുവനന്തപുരം ഇടതു മുന്നണിയാണ് മുന്നില്‍ നില്‍ക്കുന്നത്. കോഴിക്കോട് കോര്‍പറേഷനിലും ഇടതു മുന്നണിയാണ് മുന്നില്‍.
read also: കൊച്ചിൻ കോർപ്പറേഷനിൽ ബിജെപി യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി
കോട്ടയത്ത്, ജോസ് കെ മാണി ഫാക്ടര്‍ എല്‍ഡിഎഫിനെ തുണക്കുമെന്നാണ് പുറത്തുവരുന്ന ഫലസൂചനകള്‍. തപാല്‍ ബാലറ്റും സ്പെഷ്യല്‍ ബാലറ്റുമാണ് ആദ്യമെണ്ണിത്തുടങ്ങിയത്. പിന്നാലെ മെഷീനിലേക്ക് എണ്ണല്‍ തുടങ്ങി. ഫലം സര്‍ക്കാരിനും മുന്നണികള്‍ക്കും നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷ. മുന്‍തൂക്കം നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
Post Your Comments