COVID 19Latest NewsSaudi ArabiaNews

സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്

റിയാദ്​: സൗദിയില്‍ ഇന്ന് 180 പേര്‍ക്ക്​ പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തിരിക്കുന്നു. 199 പേര്‍​ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചിരിക്കുന്നത്​. രാജ്യത്ത്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്തിരിക്കുന്ന ​കൊറോണ വൈറസ്​ കേസുകളുടെ എണ്ണം 3,60,335ഉം രോഗമുക്തരുടെ എണ്ണം 3,51,192ഉം ആയി ഉയർന്നിരിക്കുന്നു. മരണസംഖ്യ 6080 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 3063 പേരാണ്​. ഇതില്‍ 463 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.5 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായിരിക്കുന്നു​.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button