COVID 19Latest NewsKeralaNews

ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കാമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി : ആയുഷ് മന്ത്രാലയത്തിന്റെ മാര്‍​ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കൊവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് മരുന്ന് നല്‍കാമെന്ന് സുപ്രിംകോടതി.

Read Also : തിരിച്ചുവരവിനായി ബി സി സി ഐയുടെ അനുമതി കാത്ത് യുവരാജ് സിംഗ്

ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച്‌ 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാര്‍​ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു.

കൊവിഡ് പ്രതിരോധം, രോ​ഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോ​ഗിക്കുന്നതിന് ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടര്‍മാര്‍ക്ക് മാത്രമേ മരുന്ന് കുറിച്ച്‌ നല്‍കാന്‍ അനുവാദമുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button