പാറ്റ്ന: ബിഹാറിൽ കൊറോണ വൈറസ് വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ കോവിഡ് വാക്സിൻ വിതരണം.
‘കോവിഡ് വാക്‌സിൻ വ്യാപകമായ ഉത്‌പാദനം തുടങ്ങിയാൽ ഉടൻ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് ബിജെപി പ്രകടന പത്രിക പുറത്തിറക്കി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുകയാണ്. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ എൻഡിഎ 125 സീറ്റുകളാണ് നേടിയിരിക്കുന്നത്.
എന്നാൽ അതേസമയം, 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതിയും സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതിയും അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പെൺകുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് പാസായതിന് ശേഷം 25,000 രൂപയും ബിരുദാനന്തര ബിരുദം നേടിയാൽ 50,000 രൂപ ധനസഹായവും ലഭിക്കുമെന്നും സർക്കാർ പറയുകയുണ്ടായി.
Post Your Comments