Latest NewsNewsIndia

17 വളര്‍ത്തു മൃഗങ്ങളെ കൊന്ന് തിന്നിട്ടും ആർത്തി മാറാതെ പുലി

ബംഗളൂരു: കര്‍ണാടകയില്‍ ജനവാസകേന്ദ്രത്തില്‍ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. ബംഗളൂരു നഗരത്തെ ഭീതിയിലാക്കി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

ഗിരിനഗര്‍ പോലീസ് സ്റ്റേഷന് സമീപത്ത് പുലി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്. അര്‍ദ്ധരാത്രി 12 മണിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് പുലി വരുന്നതാണ് ദൃശ്യങ്ങളില്‍ കാണാൻ കഴിയുന്നത്. ഡിസംബര്‍ 11ന് സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍.

ഡിസംബര്‍ ആറിന്് ആറ് ആടുകള്‍ ഉള്‍പ്പെടെ 17 വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചു കൊന്നിരിക്കുന്നത്. ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലാണ് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്. പുലിയെ കുറിച്ച് ഓര്‍ത്ത് നാട്ടുകാര്‍ പരിഭ്രാന്തരാകേണ്ട എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉടന്‍ തന്നെ പിടികൂടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button