KeralaLatest NewsNews

പ്രദീപിന്റെ മരണം : ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്‌.വി.പ്രദീപിന്റെ മരണം ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഡി ജി പിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് വാഹനാപകടത്തിൽ എസ് വി പ്രദീപ് മരിച്ചത്.
തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്നലിന് സമീപം അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. പ്രദീപിന്റെ ബൈക്കിൽ ഇടിച്ച ടിപ്പർ ലോറിയേയും ഡ്രൈവറേയും പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button