അയോദ്ധ്യ: രാം മന്ദിറിന്റെ ചരിത്രത്തെ കുറിച്ചും രാമക്ഷേത്ര നിർമ്മാണത്തിലേക്ക് നയിച്ച പോരാട്ടങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്താനൊരുങ്ങി ശ്രീരാമ ജന്മഭൂമി ക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ജനുവരി 15 മുതലാണ് ക്യാമ്പയിൻ ആരംഭിക്കുക.
Read Also : ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബേറുമായി സിപിഎം പ്രവർത്തകർ
രാജ്യത്തെ ഉൾഗ്രാമങ്ങളിൽ പോലും എത്തിച്ചേരാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങൾക്കും പശ്ചിമ ബംഗാളിനും മുൻഗണന നൽകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ, നാഗാലാന്റ്, റാൻ ഓഫ് കച്ച് എന്നിവിടങ്ങളും ശക്തമായ ക്യാമ്പയിൻ നടത്തും.
രാം മന്ദിരത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചരിത്രത്തെ കുറിച്ചും രാജ്യത്തെ പുതിയ തലമുറയെ അറിയിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളിലേക്കും ക്യാമ്പയിൻ എത്തിക്കാൻ ശ്രമിക്കുമെന്ന് രാമ ജന്മഭൂമി ക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.
മകര സംക്രാന്തി ദിനമായ ജനുവരി 15 ന് ആരംഭിക്കുന്ന ക്യാമ്പയിൻ ഫെബ്രുവരി 27 നായിരിക്കും അവസാനിക്കുക.
Post Your Comments