തിരുവനന്തപുരം: രണ്ടു പടവുകള്‍ ചാടി കയറി ഓടിപ്പോകുന്നത് ഒരു പ്രത്യേകതരം അസുഖം, രവീന്ദ്രന്റെ രോഗം ഗൗരവമെന്ന് റിപ്പോര്‍ട്ട് . കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകാതിരിക്കാന്‍ പതിനെട്ട് അടവുകള്‍ എടുത്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്. അസുഖത്തിന്റെ കാരണം പറഞ്ഞ് അടുത്ത മൊഴി എടുക്കലും ഒഴിവാക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കേസുകളില്‍ സ്വാഭാവിക ജാമ്യം കിട്ടും വരെ രവീന്ദ്രന് ഒളിച്ചു കളി തുടരുമെന്നു തന്നെയാണ് സൂചന. അസുഖത്തിന്റെ കാരണം പറഞ്ഞ് അടുത്ത മൊഴി എടുക്കലും ഒഴിവാക്കും.
ഗൗരവ സ്വഭാവമുള്ള രോഗത്തിന് ഉടമയെന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ രവീന്ദ്രന് ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാണ്. അതേസമയം, രവീന്ദ്രനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദ്ദേശം നല്‍കും. അസുഖമുള്ള കോടിയേരി ബാലകൃഷ്ണന് അവധി കൊടുക്കുമെങ്കില്‍ രവീന്ദ്രനും അവധി കൊടുക്കണമെന്നതാണ് യെച്ചൂരിയുടെ ആവശ്യം.
രവീന്ദ്രനുള്ളത് സ്പോണ്ടിലൈറ്റിസ് രോഗം മാത്രമെന്ന് സൂചന. ദൂരെയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റം, ജോലിഭാരം ഒഴിവാക്കല്‍, അനധികൃത ലീവ് സമ്പാദനം എന്നിവക്കെല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ കാലങ്ങളായി പ്രയോഗിച്ചുവരുന്ന ഈ മാര്‍ഗമാണ് ഇ.ഡിയുടെ ചോദ്യംചെയ്യലില്‍നിന്ന് രക്ഷനേടാന്‍ രവീന്ദ്രനും ആയുധമാക്കുന്നതെന്ന് വിമര്‍ശനം. അതേസമയം, തുടര്‍ചികിത്സയ്ക്കായി രവീന്ദ്രന് ആയൂര്‍വേദത്തെ ആശ്രയിക്കുമെന്നാണ് വിവരം.
എഴുന്നേറ്റു നില്ക്കാന് വയ്യാത്തവിധം ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ നിന്നും രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച സി എം രവീന്ദ്രന്റെ രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാനൊരുങ്ങി ഇ ഡി നീക്കം നടത്തുന്നുണ്ട്. അന്വേഷണ സംഘത്തെ രവീന്ദ്രന് പറ്റിക്കുകയാണോയെന്ന സംശയം നിലനില്‍ക്കേ ഇന്നലെ അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി ജവഹര്‍ നഗറിലെ ഫ്ളാറ്റിലെത്തി. എഴുന്നേറ്റ് നടക്കാന്‍ കഴിയില്ലെന്നാണ് രവീന്ദ്രന് ഇ ഡിക്ക് നല്കിയ കത്തില്‍ പറയുന്നത്. എന്നാല്‍, ഡിസ്ചാര്‍ജ് ആയി ഫ്ളാറ്റിലെത്തിയ രവീന്ദ്രന് കഴുത്തിനു കോളറുമായി പരസഹായമില്ലാതെ വേഗത്തില്‍ കാറില്‍ നിന്നിറങ്ങി, രണ്ടു പടവുകള്‍ വീതം ചാടിക്കയറിയാണ് അദ്ദേഹം മുകള്‍ നിലയിലേക്ക് പോയത്.
Post Your Comments