വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,149,501 ആയി ഉയര്‍ന്നു. പുതിയതായി 8,163 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ലോകത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,627,068 ആയി.
Read Also : ക്യാച്ചെടുക്കുന്നതിന് ഇടയിൽ കയറിയ സഹതാരത്തെ തല്ലാനൊരുങ്ങി മുഷ്ഫിഖർ ; വിഡിയോ കാണാം
51,274,005 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. 20,248,428 പേര് നിലവില്‍ കോവിഡ് ബാധിതരായി തുടരുകയാണെന്നും ഇതില്‍ 106,304 പേരുടെ നില അതീവ ഗുരുതരമാണെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്, തുര്‍ക്കി, ഇറ്റലി, സ്പെയിന്, അര്‍ജന്റീന, കൊളംബിയ, ജര്‍മനി, മെക്സിക്കോ, പോളണ്ട്, ഇറാന് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്.
Post Your Comments