COVID 19Latest NewsNewsSaudi Arabia

സൗദിയിൽ 142 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ 142 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 201 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 360155 ഉം രോഗമുക്തരുടെ എണ്ണം 350993 ഉം ആയി ഉയർന്നു. മരണസംഖ്യ 6069 ആയിരിക്കുന്നു.

കൊവിഡ് ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3093 പേരാണ്. ഇതില്‍ 473 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button