തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,90,987 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,178 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1357 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
എന്നാൽ അതേസമയം , സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 33 പേർ രോഗാബാധയെ തുടർന്ന് മരിക്കുകയുണ്ടായി. 5066 പേര്‍ രോഗമുക്തി നേടി . 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Post Your Comments