കൊച്ചി : വരിക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ജിയോ.കേരളത്തില്‍ ഒരു കോടിയിലധികം വരിക്കാരെ സ്വന്തമാക്കി. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും ജിയോ സേവനം ഉപയോഗിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ജിയോ ഡിജിറ്റല്‍ ലൈഫ് അതിവേഗം സ്വീകരിച്ച് വളരെ താങ്ങാനാവുന്ന തരത്തില്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റം ആസ്വദിക്കുന്ന കേരളത്തിലുടനീളമുള്ള എല്ലാ വരിക്കാര്‍ക്കും ജിയോ നന്ദി അറിയിച്ചു.
Read Also : ആഗോള മൊബൈൽ നിർമ്മാണത്തിൽ ചൈനയെ കടത്തിവെട്ടാനൊരുങ്ങി ഇന്ത്യ
കോവിഡ് കാലഘട്ടത്തിലും ജിയോയ്ക്ക് പുതിയ വരിക്കാരെ നേടാന്‍ കഴിഞ്ഞു. ഉപയോക്താക്കള്‍ ജിയോയുടെ വിശാലവും വേഗതയേറിയതും 4 ജി നെറ്റ്‌വര്‍ക്ക് സേവനമാണ് കേരളത്തില്‍ ഉപയോഗിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കുന്നു. നാലു വര്‍ഷം മുമ്പ് ജിയോ രാജ്യത്തുടനീളം സൃഷ്ടിച്ച ഡിജിറ്റല്‍ വിപ്ലവം, ഡാറ്റയുടെ ശക്തി ഓരോ ഇന്ത്യക്കാരന്റെയും പരിധിയില്‍ എത്തിച്ചിരിക്കുന്നു. കോവിഡ് മഹാമാരി സമയം ഡാറ്റയുടെ ശക്തി ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് ജിയോ വ്യക്തമാക്കി.
ജിയോയുടെ അഭൂതപൂര്‍വമായ പരിധിയും മികച്ച നെറ്റ്‌വര്‍ക്ക് അനുഭവവും ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു.നിരവധി പുതിയ പഠന മാര്‍ഗങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്തു. ഭാവിയെക്കുറിച്ച് ഒരു നല്ല ചിത്രം നല്‍കുകയും അതുവഴി ഉപഭോക്താക്കളെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് പഠിക്കുകയും ആരോഗ്യം വീട്ടില്‍ നിന്ന് നിരീക്ഷിക്കാനും, ഷോപ്പു ചെയ്യാനും വീട്ടില്‍ നിന്ന് തൊഴില്‍പരമായും വ്യക്തിപരമായും ഡിജിറ്റലായി ബന്ധിപ്പിക്കാനും സാധിച്ചെന്നും ജിയോ പറഞ്ഞു.
Post Your Comments