തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കാൻ ഇനി മൺക്കൂറുകൾ മാത്രം അവശേഷിക്കേ സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ കേസ്. കേസുകളും വിവാദങ്ങളും കൊണ്ട് ശ്വാസം വിടാൻ പോലും കഴിയാതെ പിണറായി സർക്കാർ. സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായരാണ് സർക്കാരിനെ വെട്ടിലാക്കി നിയമന തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സരിത എസ് നായർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. ഈ കേസിൽ സരിതയ്ക്ക് പിന്നിൽ സി പി എമ്മിലേയും ഭരണകക്ഷിയിലെയും പ്രമുഖർ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ.
Also Read: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് സരിത തട്ടിയത് ലക്ഷങ്ങൾ, കൂട്ടാളികൾ ഇടത് നേതാക്കൾ
ബെവ്‌കോയിലും കെടിഡിസിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന പരാതിക്കാരുടെ മൊഴികൾ പൊലീസ് മുഖവിലയ്ക്കെടുത്തിരിക്കുന്നു. ഇടനിലക്കാരായി പ്രവർത്തിച്ച രതീഷ്, ഷിജു എന്നിവരും കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരിൽ ഒരാൾ കുന്നത്തുകാൽ പഞ്ചായത്തിലെ സി പി ഐ സ്ഥാനാർത്ഥിയാണ്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. അമ്മയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സരിത നായർ ഇപ്പോൾ തമിഴ്നാട്ടിലാണ് താമസിക്കുന്നത്. ചോദ്യം ചെയ്യലിൽ തട്ടിപ്പിന്റെ വിശദാംശങ്ങൾ സരിത വെളിപ്പെടുത്തിയാൽ സി പി എമ്മിലെ പലപ്രമുഖരും കുടുങ്ങും. തട്ടിപ്പിൽ ഉന്നതർ ഉൾപ്പെട്ടതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.
Post Your Comments